കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ദിലീപിന്റെ ഹർജി പരിഗണിക്കുന്നത്. കുറ്റപത്രത്തോടെപ്പം നല്‍കിയ മുഴുവന്‍ പ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
രേഖകള്‍ ലഭിക്കുക എന്നത് പ്രതിയുടെ അവകാശമാണെന്നാണ് ദിലീപിന്‍റെ വാദം. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പോലീസ് ദിലീപിന് കൈമാറിയിരുന്നു. നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Post Your Comments