തിരുവനന്തപുരം: ശബരിമല, ബ്രൂവറി വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനായി യുഡിഎഫിന്റെ അടിയന്തര യോഗം ഇന്ന് ചേരും. ബ്രൂവറി വിഷയത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. ബ്രൂവറി വില്‍യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ആചാര അനുഷ്ടാനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാവില്ലെന്നും എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ആനന്ദ് ശര്‍മ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുനിലപാടെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments