
കൊച്ചി: ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നീരീക്ഷണം തുടരുമെന്ന് തീരസംരക്ഷണ സേന. ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ചപ്പോള്‍ ഏറ്റവും ആശങ്കയുണര്‍ന്നത് തീരങ്ങളിലാണ്. ഈ സാഹചര്യത്തില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. തുടര്‍ന്നാണ് സേന കപ്പലുകളിലും ഡോണിയര്‍ വിമാനങ്ങളിലും ചെന്ന് മലയാളത്തിലും തമിഴിലും മുന്നറിയിപ്പ് നല്‍കി.
750 ലധികം യന്ത്രബോട്ടുകള്‍ ആഴക്കടലില്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യ ബന്ധനം നടത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാറ്റലൈറ്റ് ഫോണും സീമൊബൈലും സാഗര ആപ്പും നോക്കുകുത്തിയായപ്പോഴാണ് വിവരമറിയിക്കാനുള്ള ദൗത്യം കോസ്റ്റ്ഗാര്‍ഡ് ഏറ്റെടുത്തത്. കോസ്റ്റഗാര്‍ഡിന്റെ കപ്പലുകള്‍ 70 നോട്ടിക്കല്‍ മൈല്‍ ദൂരെ എത്തി ബോട്ടുകളേയും വള്ളങ്ങളേയും കൃത്യമായി നിരീക്ഷിച്ച ശേഷം മുന്നറിയിപ്പ് നല്‍കി. ഒമാന്‍, യെമന്‍ ഭാഗത്ത് ഡോണിയര്‍ വിമാനങ്ങളെത്തിയാണ് മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments