KeralaLatest News

കന്യാസ്ത്രീയെ അപമാനിക്കാന്‍ സഭാ നീക്കം: വീണ്ടും സമരത്തിനൊരുങ്ങി എസ്.ഒ.എസ്

കൊച്ചി: കന്യാസ്ത്രീയെ വീണ്ടും അപമാനിക്കാനുള്ള സഭാനീക്കത്തിനെതിരെ സേവ് അവര്‍ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി കന്യാസ്ത്രീകള്‍.  ഇതേസമയം രാഷ്ട്രീയ നേതാക്കള്‍ ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിലും പ്രതിഷേധം അറിയിച്ചാണ് സമരം. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന് സത്രീ സംഗമത്തിലാണ് സമരപ്രഖ്യാപനം നടത്തിയത്.

മറ്റ് ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കൂടാജെ പി. സി ജോര്‍ജ് പൊതുവേദികളില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ അദ്ദേഹത്തെ ഉപരോധിക്കാനും തീരുമാനിച്ചു.

പി.സി ജോര്‍ജിനെതിരേ കുറ്റപത്രം തയ്യാറാക്കാനും, സംസ്ഥാന വ്യാപകമായി ഒപ്പ് ശേഖരണം നടത്തി നിയമസഭാ സ്പീക്കര്‍ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ക്രിസ്തീയസഭകളെയും ക്ഷേത്രങ്ങളെയും മുസ്ലിം പള്ളികളെയും നയിക്കുന്നത് സവര്‍ണ വരേണ്യബോധമാണെന്ന് പ്രമുഖ എഴുത്തുകാരി പ്രൊഫ. സാറാ ജോസഫ് പറഞ്ഞു.

കെ. അജിത, ഫാ. അഗസ്റ്റിന്‍ വട്ടോളി, കെ.കെ.രമ, പ്രൊഫ. പി.ഗീത, കെ.വി. ഭദ്രകുമാരി, പ്രൊഫ. കുസുമം ജോസഫ്, സിസ്റ്റര്‍ ടീന തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button