ന്യൂഡല്‍ഹി•രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് സര്‍വേകള്‍. രാജസ്ഥാനില്‍ ബി.ജെ.പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് എ.ബി.പി-സിവോട്ടര്‍ സര്‍വേയും, സി ഫോര്‍ സര്‍വേയും പ്രവചിക്കുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്നും സര്‍വേകള്‍ പറയുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 50 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.
200 അംഗ നിയമസഭയിൽ കോൺഗ്രസ് 142 സീറ്റ് എ.ബി.പി-സിവോട്ടര്‍ സര്‍വേ പ്രവചിക്കുമ്പോള്‍ സി-ഫോറെ സർവേ കോണ്‍ഗ്രസിന് 124-നും 138-നും ഇടയിൽ സീറ്റുകളാണ് നല്‍കുന്നത്. ബി.ജെ.പിയ്ക്ക് 56 സീറ്റുകള്‍ ലഭിക്കും.
കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് മുന്‍തൂക്കം നേടും. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 122 സീറ്റുകള്‍ ലഭിക്കും. 90 അംഗ ഛത്തീസ്ഗഡ് നിയമസഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിയ്ക്ക് യഥാക്രമം 108 ഉം 40 ഉം സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
Post Your Comments