തൃശ്ശൂര്‍: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ സ്ത്രീകളെ മറ്റെല്ലാ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട അവസ്ഥാവിശേഷമാകുക ഉണ്ടാകുകയെന്ന് അഭിരാമി. എഷ്യനെറ്റ് ന്യൂസ് നേര്‍ക്ക് നേര്‍ ചര്‍ച്ചയിലാണ് അഭിരാമി, ആര്‍ത്തവ സമയത്തും അമ്ബലത്തില്‍ പോകാമെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം തന്റെ നിലപാട് വ്യക്തമാക്കിയത്. ആര്‍ത്തവ സമയത്ത് താന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അഭിരാമി വെളിപ്പെടുത്തിയത്. ഇത് പിന്നീട് വന്‍ വിവാദത്തിന് തിരി കൊളുത്തുകയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങിലൂടെയും അസഭ്യം അടക്കം വന്‍ പ്രതിഷേധമാണ് അഭിരാമി നേരിടുന്നത്. ആര്‍ത്തവ അശുദ്ധിയില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരം ആചാരങ്ങള്‍ മാറണമെന്നുമാണ് അഭിരാമി അഭിപ്രായപ്പെടുന്നത്.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരാരും തന്നെ നേരിട്ട് വന്ന് ആക്രമിക്കുമെന്ന പേടി എനിക്കില്ലയെന്ന് അഭിരാമി പറയുന്നു. ആര്‍ത്തവസമയത്ത് അമ്ബലത്തില്‍ പോയിട്ടുണ്ടെന്നും പോകാന്‍ താല്‍പര്യമുണ്ടെന്നും എന്നത് തന്റെ മാത്രം അഭിപ്രായമാണ്. ഇന്ത്യ പോലുള്ള ജനാധിപത്യരാജ്യത്ത് തനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിരാമി വ്യക്തമാക്കുന്നു.
Post Your Comments