ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ധന വില രണ്ടു രൂപ കുറച്ചിട്ടും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത കെജ്‌രിവാൾ സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കേന്ദ്രമന്ത്രി വിജയ് ഗോയല്‍. ചെങ്കോട്ടയിൽ നിന്നും രാവിലെ 11.30 നു ആരംഭിച്ച കാളവണ്ടി സമരം ആണ് ഡൽഹി സർക്കാരിനെതിരായ പ്രതിഷേധം. ചാന്ദിനി ചൗക്കിൽ ആണ് കാളവണ്ടി യാത്ര അവസാനിച്ചത്.
ഗോയലിനൊപ്പം കാളവണ്ടിയിൽ പോസ്റ്ററുകളുമായി അനുയായികളും ഉണ്ടായിരുന്നു. നികുതി കുറയ്ക്കാത്ത ഡൽഹി സർക്കാരിനെ കുറിച്ച് അദ്ദേഹം ട്വിറ്ററിൽ ചോദ്യം ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ഇന്ധന നികുതി കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അത് ദില്ലിയിലെ ജനങ്ങളോടുള്ള അനീതിയാണെന്നും ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.
ചൊവ്വാഴ്ചയാണ് കേന്ദ്ര സർക്കാർ ഇന്ധനവില കുറച്ചത്. ഇതോടെ പെട്രോളിനും ഡീസലിനും രണ്ടര രൂപയുടെ ഇളവാണ് ലഭിച്ചത്.
Post Your Comments