ലക്‌നൗ: ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ബുദാനയിലാണ് സംഭവം. ഭുഗാനയിലേക്ക് പോകാൻ ബുദാനയില്‍ രാത്രി ബസ് കാത്തു നിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബുദാനയിലെ വനമേഖലയിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘമാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നു പോലീസ് അറിയിച്ചു.
Post Your Comments