Latest NewsNewsInternational

കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഇത് നാലാം തവണയാണ് പോംപിയോ ഉത്തര കൊറിയയിൽ എത്തുന്നത്

സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി യുഎൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വീണ്ടും കൂടിക്കാഴ്ച നടത്തി. മുന്പത്തേക്കാളും ഉപയോഗപ്രദമായിരുന്നു ഇത്തവണത്തെ കൂടിക്കാഴ്ച എന്നും കൂടുതൽ ചർച്ചകൾ നടക്കണം സമാധാനത്തിലേക്കുള്ള വഴി ഇനിയും അകലെ ആണെന്നും ചര്‍ച്ചയ്ക്കു ശേഷം പോംപിയോയുടെ വക്താവ് വ്യക്തമാക്കി.

ഇത് നാലാം തവണയാണ് പോംപിയോ ഉത്തര കൊറിയയിൽ എത്തുന്നത്. സമാധാനത്തിലേക്കുള്ള യാത്രയിൽ ഇരു രാജ്യങ്ങളുടെയും പരസ്പര വിശ്വാസം വളർത്തുക എന്നതാണ് തന്റെ ലക്‌ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. കിമ്മുമായി നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്ക് വച്ചു.

സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവനിരായുധീകരണം സംബന്ധിച്ച് നിലനിൽക്കുന്ന ചില ആശയകുഴപ്പങ്ങൾ ചർച്ച ചെയ്യാൻ ആണ് ഇത്തവണത്തെ കൂടിക്കാഴ്ച. സിംഗപ്പൂർ ഉച്ചകോടിയിൽ ഉറപ്പുകൾ അനുസരിച്ച് ഉത്തര കൊറിയ മുന്നോട്ട് പോകുന്നതിനെ കുറിച്ചും അവർ വിവരം ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button