Bikes & ScootersLatest News

വിൽപ്പനയിൽ മികച്ച മുന്നേറ്റവുമായി ടിവിഎസ് അപ്പാച്ചെ 160 4വി

വിൽപ്പനയിൽ മികച്ച മുന്നേറ്റവുമായി ടിവിഎസ് അപ്പാച്ചെ 160 4വി. ആറ് മാസം മുൻപ് പ്രീമിയം 150-160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിൽ വിപണിയിൽ എത്തിയ അപ്പാച്ചെ 160 4വി ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നേട്ടം കൈവരിച്ചെന്നു ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, കാര്‍ബുറേറ്റഡ് എന്നീ വേരിയെന്റുകളിലാണ് ആര്‍ടിആര്‍ 160 4വി വിപണിയിലുള്ളത്.

RTR 160V

159.5 സിസി 4 വാല്‍വ് എന്‍ജിൻ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റില്‍ 16.6 ബിഎച്ച്‌പി കരുത്തും കാര്‍ബുറേറ്റഡ് വേരിയന്റില്‍ 16.3 ബിഎച്ച്‌പി കരുത്തും ഉൽപാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമായ 160 4വിയുടെ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, കാര്‍ബുറേറ്റഡ് വേരിയന്റിന് 82,810 രൂപയും, ഫ്രണ്ട്‌റിയര്‍ ഡിസ്‌ക് ബ്രേക്ക്, കാര്‍ബുറേറ്റഡ് വേരിയന്റിന് 85,810 രൂപയും, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് വേരിയന്റിന് 91,819 രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

RTR 1604V

RTR 1604V

RTR 1604V

shortlink

Related Articles

Post Your Comments

Related Articles


Back to top button