പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ പതിനൊന്നില്‍ സ്ഥാനം നേടാന്‍ സഹലിന് ആയിരുന്നു. ഇതിനു പിന്നാലെയാണ് ഡേവിഡ് ജെയിംസിനെ പ്രകീര്‍ത്തിച്ച് സഹല്‍ രംഗത്തെത്തിയത്. ഡേവിഡ് ജെയിംസ് മികച്ചൊരു പരിശീലകനാണെന്നും മുന്‍പ് ഒരു മികച്ച ഫുട്ബോള്‍ താരമായിരുന്നെന്നും സഹല്‍ പറയുകയുണ്ടായി.
ടീമിലെ ഏതു ഒരാള്‍ക്കും ഇപ്പോഴും സമീപിക്കാവുന്ന ഒരാളാണ് ഡേവിഡ് ജെയിംസ്. യുവതാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നത്. ടീമില്‍ സീനിയര്‍ ജൂനിയര്‍ എന്ന വ്യത്യാസം ഇല്ലെന്നും ഡേവിഡ് ജെയിംസ് എല്ലാ താരങ്ങളെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും സഹല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments