തിരുവനന്തപുരം : തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കേണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സന്നിധാനത്ത് സാധാരണ രീതിയിലുള്ള ക്രമീകരണങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. പമ്പയിൽ കൂടുതല്‍ വനിത പൊലീസുകാരെ വിന്യസിക്കും. കൂടുതൽ സ്ത്രീകൾ എത്തിയാൽ മാത്രം സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കും. നാളെ ദേവസ്വം ബോർഡുമായുള്ള യോഗത്തിന് ശേഷം അന്തിമ തീരുമാനം. ശബരിമലയില്‍ ആവശ്യത്തിന് വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments