KeralaLatest News

പത്തില്‍ ഒരാള്‍ക്ക് വിഷാദവും മൂന്നില്‍ ഒരാള്‍ക്ക് ഉത്കണ്ഠയും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

പത്തില്‍ ഒരാള്‍ക്ക് വിഷാദവും മൂന്നില്‍ ഒരാള്‍ക്ക് ഉത്കണ്ഠയും കണ്ടെത്തി.

തിരുവനന്തപുരം: ഗര്‍ഭിണികളിലും അമ്മമാരിലും മാനസികപ്രശ്നങ്ങള്‍ വര്‍ധിക്കുന്നതായി എസ് എ ടി ആശുപത്രിയുടെ റിപ്പോര്‍ട്ട്. എസ് എ ടി ആശുപത്രിയില്‍ കഴിഞ്ഞ ആറുമാസമായി ചികിത്സയ്ക്കെത്തിയ പത്തില്‍ ഒരാള്‍ക്ക് വിഷാദവും മൂന്നില്‍ ഒരാള്‍ക്ക് ഉത്കണ്ഠയും കണ്ടെത്തി. ഹോര്‍മോണ്‍ വ്യതിയാനമാണ് സാധാരണയായി മാനസിക പ്രശ്നങ്ങള്‍ക്കു കാരണം കൂടാതെ കുടുംബപ്രശ്നങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട് എന്ന് വിഗദ്ധര്‍ അഭിപ്രായപ്പെടുന്നു.

pregnant

വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളാണ് ഇവരില്‍ കണ്ടുവരുന്നത് ഈ അസുഖം പ്രസവശേഷവും ഉള്ളവര്‍ നവജാതശിശുക്കള്‍ക്ക് മുലയൂട്ടാതെയും വേണ്ടവിധം സംരക്ഷിക്കാതെയും ഒഴിഞ്ഞുമാറുന്ന പ്രവണത കാണിക്കുന്നു. ഗര്‍ഭിണികളില്‍ നടത്തുന്ന സാധാരണ രക്തപരിശോധനകള്‍ പോലെ മാനസികാരോഗ്യപരിശോധനകളും അത്യാവശ്യമായി നടത്തണം. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യസമയത്ത് തന്നെ ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവരുമായി സഹകരിക്കാന്‍ മടികാണിക്കുന്ന രോഗികളില്‍ ആത്മഹത്യാപ്രവണതയും കൂടുതലാണ്. ഭര്‍ത്താവിന്റെ മദ്യപാനം, വീട്ടുകാരുമായുള്ള അസ്വാരസ്യങ്ങള്‍ എന്നിവയെല്ലാം ഇത്തരം അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ ടി വി അനില്‍കുമാര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button