ലക്നൗ: ഇന്ത്യയിൽ നിന്നും മാവോയിസ്റ്റുകളെ മൂന്ന് വർഷത്തിനകം ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലക്നൗയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ വാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു.
ആ ദിനം ഒരിക്കലും അകലെയല്ല. 3 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഇടത് തീവ്രവാദം ഉണ്ടാകില്ല. ഇത് സംസ്ഥാന പോലീസിനൊപ്പം നിങ്ങൾ ശക്തമായി നിന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഇത് സാധ്യമല്ലായിരുന്നു- അദ്ദേഹം പറഞ്ഞു. 126 ൽ നിന്നും 10 – 12 ആയി നക്സൽ ബാധിത ജില്ലകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
വിവിധ സ്ഥലങ്ങളിലായി ഈ വര്ഷം 131 മാവോയിസ്റ്റുകളെ വധിച്ചു. 278 പേരെ അറസ്റ്റ് ചെയ്തെന്നും 58 പേര് കീഴടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments