Latest NewsKeralaIndia

തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി

റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡൽഹി: തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്‍റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ് ഠര് മോഹനര് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. പുന:പരിശോധനാ ഹർജി നാളെ കൊടുക്കുമെന്നാണ് സൂചന. അതേസമയം, വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കി. മുന്‍ഗണന പുന:പരിശോധനാ ഹര്‍ജിക്കെന്നും പന്തളം രാജകുടുംബം അറിയിച്ചു.

ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചർച്ച നടത്താൻ തീരുമാനിക്കുകയുമായിരുന്നു.വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചർച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button