Latest NewsKerala

കഴിക്കാനെടുത്ത പഴത്തില്‍ സിറിഞ്ചിന്റെ സൂചി; പരാതിയുമായി തൃക്കാക്കര സ്വദേശി

റോഡരികില്‍ നിന്ന് വാങ്ങിയ ചെറു പഴത്തിലാണ് ഇവര്‍ക്ക് സിറിഞ്ചിന്റെ സൂചിയുടെ ഭാഗം കിട്ടിയത്.

കൊച്ചി: കഴിക്കാനെടുത്ത പഴത്തില്‍ സിറിഞ്ചിന്റെ സൂചി കിട്ടിയെന്ന് തൃക്കാക്കര സ്വദേശി. റോഡരികില്‍ നിന്ന് വാങ്ങിയ ചെറു പഴത്തിലാണ് ഇവര്‍ക്ക് സിറിഞ്ചിന്റെ സൂചിയുടെ ഭാഗം
കിട്ടിയത്. യാത്രയ്ക്കിടെ ഇവര്‍ ഇടപ്പള്ളി ഉണിച്ചിറ ഭാഗത്ത് നിന്ന് പഴം വാങ്ങുകയായിരുന്നു. വീട്ടിലെത്തി രണ്ട് മുന്നെണ്ണം കഴിച്ചു. തുടര്‍ന്ന് രാത്രി ബാക്കി പഴമെടുത്ത് കഴിക്കാനെടുത്തപ്പോഴാണ് ഒരു പഴത്തില്‍ നിന്നും സൂചി കണ്ടെത്തിയത്. പഴത്തിന്റെ താഴ്ഭാഗത്ത് പ്ലാസ്റ്റിക്കോടെ തറച്ചിരിക്കുന്ന നിലയിലായിരുന്നു സൂചി. കുടുംബം സംഭവത്തില്‍ കളമശ്ശേരി ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button