Latest NewsInternational

ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം ഇഴയുന്നതായി വിമര്‍ശനം ; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല

ജക്കാര്‍ത്ത: രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന് വിമര്‍ശനം. കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങളെ ശരി വെക്കുന്ന തരത്തില്‍ നേരത്തെ ഗവണ്‍മെന്റ് പ്രസ്താവന ഇറക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളോ, പ്രാപ്തരായ രക്ഷാപ്രവര്‍ത്തകരോ നിലവില്‍ രാജ്യത്തില്ലെന്നായിരുന്നു ഗവണ്‍മെന്റ് പറഞ്ഞത്. ആയിരത്തി അറന്നൂറിലധികം പേര്‍ക്കാണ് ഭൂചലനത്തിലും സുനാമിയിലുമായി ഇതുവരെ ജീവന്‍ പോയത്. സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടി വിവിധ ഇടങ്ങളില്‍ പ്രതിഷേധം പുകയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button