കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പു മുതലെടുത്ത് സോഷ്യല്‍മീഡിയയിലൂടെയും മറ്റും നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് കെ.എസ്.ഇ.ബി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എന്നാല്‍ ഇതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വൈദ്യുതി നിലയ്ക്കുമെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരതതിലുള്ള പ്രചരണങ്ങള്‍ തീര്‍ത്തം അടിസ്ഥാന രഹിതമാണെന്നും ബോര്‍ഡ് അറിയിച്ചു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയതായും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
Post Your Comments