കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കുന്നത്തൂര്‍, ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ ഹോസ്റ്റല്‍ കെട്ടിടങ്ങളും ശുചിമുറികളും വാട്ടര്‍ ടാങ്കുകളും വൃത്തിഹീനമായാണ് പരിപാലിക്കുന്നതെന്ന് കണ്ടെത്തി. ഡിവൈഎഎസ്പി അശോക്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ ജോലിക്ക് ഹാജരാകാതിരിക്കുകയും കുട്ടികള്‍ക്ക് കൊടുക്കുന്ന പോക്കറ്റ് മണി സംബന്ധിച്ച രജിസ്റ്ററുകള്‍ ശരിയായി സൂക്ഷിക്കാതിരിക്കുകയും ഹോസ്റ്റലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട ഉപദേശക സമിതി മീറ്റിംഗുകള്‍ യഥാസമയങ്ങളില്‍ നടത്താത്തതായും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി . കുട്ടികള്‍ക്ക് മെനു പ്രകാരമുള്ള ഭക്ഷണം നല്‍കാറില്ല. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്, മെഡിക്കല്‍ ചെക്കപ്പ് എന്നിവയും യഥാസമയങ്ങളില്‍ നടത്താറില്ലാത്തതായും പരിശോധനയില്‍ തെളിഞ്ഞു.
Post Your Comments