പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ തന്ത്രി കുടുംബം തയ്യാറാകാത്തതിനെ കുറിച്ച് അറിയില്ലെന്നും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറും അഭിപ്രായ സമന്വയത്തിന് കമ്മീഷനെ നിയോഗിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ഈ നിലപാട് തള്ളിയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി കടകംപള്ളി കൂട്ടിച്ചേര്‍ത്തു. കോടതിവിധിയില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനാണെന്നും സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
Post Your Comments