കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് വ്യക്തമായ ചരിത്ര രേഖകളുമായി അയ്യപ്പസേവാസമാജം. 202 വർഷം മുമ്പ് ബ്രിട്ടീഷുകാർ എഴുതിയ ഗ്രന്ഥത്തിൽ പോലും ശബരിമല ക്ഷേത്രവും അവിടുത്തെ പ്രവേശന രീതികളെക്കുറിച്ചും പരാമർശിച്ചിരുന്നതായി അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് വ്യക്തമാക്കുന്നു. ശബരിമല സ്ത്രീപ്രവേശനം 1981 മുതൽ പുനർ നിർമ്മാണത്തെ തുടർന്നാണ് അവിടെ യുവതി പ്രവേശനം നിരോധിച്ചത് എന്നായിരുന്നു സർക്കാരും യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരും പറഞ്ഞിരുന്നത്.
എന്നാൽ 202 വര്ഷം മുൻപ് 1816 -ൽ ബ്രിട്ടീഷുകാർ എഴുതിയ മെമ്മറി ഓഫ് ദി സർവേ ഓഫ് ദി ട്രാവൻകൂർ എന്ന ഗ്രന്ഥത്തിൽ വ്യക്തമായി യുവതി പ്രവേശനത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മകര വിളക്ക് സമയമാണ് വളരെ പ്രാധാന്യം. 10 ,000 മുതൽ 15000 ആളുകൾ ആയിരുന്നു അവിടെ എത്തിയിരുന്നത്. അതിൽ ചെറിയ പെൺകുട്ടികളും പ്രായമേറിയ സ്ത്രീകളും പുരുഷന്മാരുമാണ് ശബരിമലയിൽ ദർശനം നടത്തിയിരുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഇനിയും അതിനെ ഉദ്ധരിച്ച് പ്രത്യുൽപാദന ശേഷിയുള്ള കാലഘട്ടത്തിൽ സ്ത്രീകൾ അവിടെ പോയിരുന്നില്ല എന്ന് തന്നെയാണ് ഈ രേഖകളിൽ പറഞ്ഞിരിക്കുന്നത്.
Post Your Comments