ലക്നോ: ബൈക്കില്‍ ലിഫ്റ്റ് നല്‍കിയശേഷം യുവതിയെ മാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ബുദ്ഹാനയില് രാത്രിയാണ് ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കിയശേഷം മൂന്ന് പേര് ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ഇവര്‍ ബുദ്ഹാനിയിലെ വനമേഖലയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
രണ്ട് ബൈക്കുകളില്‍ എത്തിയ സംഘമാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. വിവരം പുറത്തുപറഞ്ഞാല്‍ വധിക്കുമെന്നും ഇവര്‍ ഭീഷണിപെടുത്തിയിരുന്നു. ബുദ്ഹാനിയില്നിന്നും ഭുഗാനയിലേക്ക് വരികയായിരുന്നു യുവതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ബുദ്ഹാനി പോലീസ് അറിയിച്ചു.
Post Your Comments