ഭൂവനേശ്വര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രിന്‍സിപ്പല്‍ പിടിയിൽ. ഒഡീഷയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ കാല് മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയും പിന്നീട് കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. എന്നാൽ താന്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കെട്ടിചമച്ചതാണ് കേസെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments