വയനാട്: ലഹരിവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്നത് തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുന്നു. ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി ബോധവത്കരണ പരിപാടികളും അധികാരികള്‍ നടത്തുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 256 റെയ്ഡുകള്‍ പോലിസ്, ഫോറസ്റ്റ്, റവന്യൂവകുപ്പുകളുമായി സഹകാരണത്തില്‍ നടന്നു. ലഹരി വസ്തുക്കള്‍ എത്തുന്നതുമായി ബന്ധപ്പെട്ട് പോലീസ് , എക്സൈസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു .363 കേസുകള്‍ ആണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.
Post Your Comments