Latest NewsInternational

ശക്തമായ ഭൂചലനം: 12 ലേറെ മരണം

പോര്‍ട്ട്‌ ഔ പ്രിന്‍സ്•ഹെയ്ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 130 ലേറെ പേര്‍ക്ക് പരിക്കേറ്റു. ദരിദ്ര കരീബിയന്‍ രാജ്യമായ ഹെയ്ത്തിയുടെ വടക്കുപടിഞ്ഞാറന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

Haiti map

പോര്‍ട്ട്‌ ഡി പൈക്സ് നഗരത്തിന്റെ 19 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

2010 ജനുവരിയില്‍ രാജ്യത്തുണ്ടായ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 15 ലക്ഷത്തോളം പേര്‍ ഭവന രഹിതരായിരുന്നു. പതിനായിരക്കണക്കിന് പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്. ഹെയ്ത്തിയുടെ ജിഡിപിയുടെ 120 ശതമാനം നാശനഷ്ടമാണ് ഭൂചലനം മൂലമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button