മേട്ടുപ്പാളയം: വിനോദ സഞ്ചാരികളുമായി പോയ തീവണ്ടി കാട്ടില്‍ കുടുങ്ങി. നീലഗിരി പൈതൃക തീവണ്ടി എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് കാട്ടില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ടതായിരുന്നു ട്രെയിന്‍.
കനത്ത മഴയെ തുടര്‍ന്ന് അടര്‍ലി സ്റ്റേഷന് സമീപം കുടുങ്ങിക്കിടക്കുകയാണ്. രാവിലെ ഏഴുമണിക്ക് തീവണ്ടിയില്‍ കയറിയ യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഭക്ഷണവും വെള്ളവും കിട്ടാതെയായി. ഇരുന്നൂറോളം യാത്രക്കാരും 10 ജീവനക്കാരുമാണ് വണ്ടിയിലുള്ളത്.
മേട്ടുപ്പാളയത്ത് പകരം എന്‍ജിന്‍ രണ്ടുവര്‍ഷമായി ഇല്ലാത്തത് കാരണമാണ് ഉടന്‍ യാത്രക്കാരെ പുറത്തേക്ക് എത്തിക്കാന്‍ സാധിക്കാതിരുന്നത്. അതേസമയം നീലഗിരിയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. സാധാരണ മഴക്കാലങ്ങളില്‍ ഈ പാതയില്‍ കല്ലും മണ്ണും വീഴാനുള്ള സാധ്യത അധികമാണ്.
Post Your Comments