KeralaLatest News

അധ്യാപകർ രാവിലെ വന്ന് കയറുന്നത് ക്ലാസിലേക്കല്ല മരത്തിലേക്കാണ്

സോഹ്റി: മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാതാകുന്നത് ഇന്നത്തെ കാലത്ത് വളരെ അപൂർവമാണ്. എന്നാൽ ഫോണിൽ റേഞ്ചും നെറ്റും കിട്ടാനായി മരത്തിൽ കയറുന്ന ഒരു കൂട്ടം അധ്യാപകരുണ്ട് അങ്ങ് ഝാർഖണ്ഡിൽ. ഇവിടെ പ്രവർത്തിക്കുന്ന മിക്ക സ്കൂളിലും അധ്യാപകർ രാവിലെ വന്ന് കയറുന്നത് ക്ലാസിലേക്കല്ല, മുറ്റത്ത നിൽക്കുന്ന മരത്തിലേക്കാണ്.

ഝാർഖണ്ഡിലെ സോഹ്റി ജില്ലയിലെ സ്കൂളിലെ അധ്യാപകർക്കാണ് ഈ വിധി. കുട്ടികളുടെ അറ്റൻഡൻസും പ്രോ​ഗ്രസ്സ് റിപ്പോർട്ടും രജിസ്റ്ററും തുടങ്ങി ഔദ്യോ​ഗിക ജോലികൾ എല്ലാം നടത്തുന്നത് ആപ്പ് വഴിയാണ്. എന്നിട്ടും ഇവിടെ ഇന്റർനെറ്റിന് റേഞ്ച് കിട്ടണമെങ്കിൽ അധ്യാപകർ മരത്തിൽ കയറണം. ഇവരുടെ കയ്യിലുള്ള ടാബ്ലെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക്കൾ റീഡറിൽ പഞ്ച് ചെയ്താണ് അറ്റൻ‌ഡൻസ് രേഖപ്പെടുത്തുന്നത്. എന്നാൽ ടാബ്ലറ്റിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ല.

ഇപ്പോഴും 2ജി ഇന്റർനെറ്റാണ് ഇവിടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനാൽ രാവിലെ എത്തുന്ന രണ്ടോ മൂന്നോ അധ്യാപകർ ഈ ടാബ്ലെറ്റുമായി മരത്തിൽ കയറി നിൽക്കും. അവിടെ നിന്നാലാണ് കണക്ഷൻ കിട്ടൂ. ബാക്കി അധ്യാപർ പഞ്ചിം​ഗിലൂടെ അറ്റൻഡൻസ് രേഖപ്പെടുത്തും. ചില ദിവസങ്ങളിൽ മരത്തിന്റെ ഏറ്റവും മുകളിൽ എത്തിയാലേ കണക്ഷൻ ലഭിക്കൂ.

ഈ സ്കൂളിലെ ആറ് അധ്യാപകർ ഇരുപതിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ മിക്കവരും മരം കയറാൻ പറ്റിയ ശാരീരിക അവസ്ഥയിലുമല്ല. ഡിജിറ്റൽ ഇന്ത്യ എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഇതാണ് സ്ഥിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button