ആലപ്പുഴ: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകുന്ന വിധി ഏറെ വേദനാജനകം എന്ന് അമ്പലപ്പുഴ പേട്ട സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ. വിശ്വാസികളായ ഭൂരിപക്ഷം യുവതികളും ആചാരങ്ങൾക്ക് കളങ്കം ഉണ്ടാക്കുന്ന രീതിയിൽ ശബരിമലയിൽ പോകില്ല. വിശ്വാസം സംരക്ഷിക്കാൻ സർക്കാരും ദേവസ്വം ബോർഡും ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
അതെ സമയം വിധിയിൽ വേദനയുണ്ടെന്നും ഇപ്പോൾ നടക്കുന്ന ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനുള്ള മുന്നേറ്റങ്ങളിൽ മല അരയർ പങ്കുചേരുമെന്നും ഐക്യ മലയരയ മഹാസഭ. ആചാരങ്ങൾ ലംഘിക്കുന്നത് അധികാരവും സ്വാധീനവും ഉള്ളവരാണ്. അതുകൊണ്ടു തന്നെ വിശ്വാസി സമൂഹത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments