Latest NewsKerala

സായുധസേന നിയമം പ്രഖ്യാപിച്ച് ശബരിമല വിധി നടപ്പാക്കണം സുബ്രഹ്മണ്യന്‍ സ്വാമി

വേണമെങ്കില്‍ പട്ടാളത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടിയില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവരെ മുഖ്യമന്ത്രി നേരിട്ട് യോഗത്തില്‍ വിളിച്ച് കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന വിവരം അവരെ ധരിപ്പിക്കണമെന്ന് ഇദ്ദേഹം അഭിപ്രായം പങ്കുവെച്ചു. വേണമെങ്കില്‍ പട്ടാളത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജിക്ക് പോയാല്‍ സുപ്രീം കോടതിയില്‍ നിന്ന് കനത്ത പ്രഹരം ഏല്‍ക്കേണ്ടി വരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിധി ആധുനിക കാലത്തിന്റെ കാഴ്ചപ്പാടാണ്, അത് നടപ്പാക്കുകയാണ് വേണ്ടത്. പൊലീസിന് പറ്റില്ലെങ്കില്‍ സംസ്ഥാനം കേന്ദ്രത്തോട് വിധി നടപ്പാക്കാന്‍ ആവശ്യപ്പെടണം. കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന സായുധസേന നിയമം പ്രഖ്യാപിച്ചു കേരളത്തില്‍ വിധി നടപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.ഭരണഘടന ഒരു മതത്തിനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നില്ല. അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഈ കേസില്‍ സ്ത്രീയേയും പുരുഷനെയും ഒരു പോലെ കാണണം. അയ്യപ്പന് കോപം വരും എന്ന് പറയുന്നത് എന്താടിസ്ഥാനത്തിലാണ്. അത് ആര്‍ക്ക് അറിയാം. പോകാത്തവര്‍ പോകണ്ട. പോകാന്‍ ആഗ്രഹിക്കുന്നവരെ എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button