മേട്ടുപ്പാളയം: ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്കും തിരിച്ചുമുള്ള പൈതൃക തീവണ്ടി സര്‍വീസ് റദ്ദാക്കി. സർവീസ് മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതായി സേലം റെയില്‍വേ ഡിവിഷന്‍ ഓഫീസാണ് അറിയിച്ചത്. മഴ മൂലമാണ് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രാവിലെത്തെയും വൈകുന്നേരത്തെയും സര്‍വീസുകൾ റദ്ദാക്കിയത്. തീവണ്ടി പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കാക്കിയുമാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
Post Your Comments