KeralaLatest News

മാവോയിസ്റ്റുകളുടെ സൂത്രധാരന്‍ വീണ്ടും ജയിലിലേക്ക്

മാവോയിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ പ്രധാനമായും ഡാനിഷ് വഴിയാണ് നടത്തിയിരുന്നത്

അഗളി: മാവോയ്‌സറ്റുകളില്‍ പ്രധാന സ്ഥാനിയായ കോയന്പത്തൂര്‍ സ്വദേശിയായ ഡന്നീസണ്‍ എന്ന ഡാനിഷ് വീണ്ടും ജയിലറകളിലേക്ക് . പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഇയാളെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വെയ്ക്കുന്നതിനായി വിട്ട് നല്‍കി. മാവോയിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ആശയ വിനിമയങ്ങള്‍ പ്രധാനമായും ഡാനിഷ് വഴിയാണ് നടത്തിയിരുന്നത്.നെടുമങ്ങാട് എഎസ്പി സുജിത് ദാസ്, എഎസ്പി സ്‌ക്വാഡ്, തണ്ടര്‍ബോള്‍ട്ട് എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ അട്ടപ്പാടിയില്‍ നിന്നാണ് ഡാനിഷിനെ പിടികൂടിയിരുന്നത്. കബനി, ഭവാനി ദളങ്ങളിലെ പ്രധാനിയായിരുന്നു ഡാനിഷ് എന്ന ഈ യുവ മാവോയ്സ്റ്റ് നേതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button