തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മറുപടി. വിശ്വാസിയല്ലാത്ത കോടിയേരി വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടേണ്ടതില്ല. മുസ്ലീം പളളികളിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് കോടിയേരി പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറയ്ക്കാനാണ്. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഏതറ്റം വരെയും പോകുന്നതില്‍ തെറ്റില്ലെന്നും മജീദ് പറഞ്ഞു.
സുന്നി പള്ളികളിൽ അടക്കം സ്ത്രീകളോട് വിവേചനം പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി പൊടുന്നനെ നടപ്പാക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.
വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി പറഞ്ഞു.ഇതിന് മറുപടിയുമായാണ് മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments