കൊല്ലം: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്ന് വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 32 പാക്കറ്റ് കഞ്ചാവുമായി രണ്ടു 19 കാരായ യുവാക്കള്‍ പോലീസിന്റെ പിടിയിലായെന്ന്
റിപ്പോര്‍ട്ടുകള്‍ . കരുനാഗപ്പള്ളി തഴവ മാടന്‍ചേരി ഏഴിലേത്ത് വീട്ടില്‍ സുഫല്‍ (19), തഴവ നാദിര്‍ഷാ മന്‍സിലില്‍ നാദിര്‍ഷ (19) എന്നിവരെയാണ് പോലീസ് കൊല്ലത്തുളള വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടിയത് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ.നൗഷാദിന്റെ നേതൃത്വത്തില്‍ ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. സുഫലിനെ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും നാദിര്‍ഷായെ കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തുനിന്നുമാണ് വലയിലാക്കിയത്.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ മൊഴി നല്‍കിയത് തമിഴ് നാട്ടില്‍ പോയി കഞ്ചാവ് 200 രൂപക്ക് പാക്കറ്റ് ഒന്ന് എന്ന കണക്കിന് വാങ്ങിയതിന് ശേഷം നാട്ടില്‍ കൊണ്ടുവന്ന് സുഹൃത്തുകള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും 600 രൂപക്ക് വിറ്റഴിക്കുമെന്നാണ്. വാങ്ങിയതിന്റെ മൂന്നിരട്ടി വില. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എവര്‍സന്‍ ലാസര്‍, ദിലീപ് കുമാര്‍, അനീഷ്, രഞ്ജിത്, അനില്‍, എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments