തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രാക്കുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാലു ദിവസം കൽ സമയങ്ങളിൽ ട്രെയിൻ നിയന്ത്രണം. ഞായറാഴ്ചയും 10, 12, 13 തീയതികളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
നിയന്ത്രണത്തിന്റെ ഭാഗമായി ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് രണ്ടര മണിക്കൂറും ഹസ്രത് നിസാമുദീൻ-തിരുവനന്തപുരം എക്സ്പ്രസ് അരമണിക്കൂറും തൃശൂർ സെക്ഷനിൽ പിടിച്ചിടും. ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഡിവിഷനിൽ രണ്ടു മണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
ഈ ദിവസങ്ങളിൽ ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25 നു മാത്രമേ ഗുരുവായൂരിൽ നിന്നും പുറപ്പെടുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ ഒന്നര മണിക്കൂർ പിടിച്ചിടും.
Post Your Comments