കൊച്ചി: മയക്കുമരുന്നു സംഘങ്ങള്‍ വ്യാപകമാകുന്നു. നിരന്തരം പോലീസിന്‍റെ പിടിയില്‍ അകപ്പെടുമ്പോള്‍ പുതിയ അടവുമായി കളം മാറ്റി എത്തിയിരിക്കുകയാണ് മയക്ക് മരുന്ന് സംഘങ്ങള്‍. ഇതിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത് ന്യൂജെന്‍ മാര്‍ഗ്ഗമായ ഡാര്‍ക്ക് നെറ്റ് എന്ന ഒാണ്‍ലെെന്‍ മയക്ക് മരുന്ന് കച്ചവട മാര്‍ഗ്ഗമാണ്. ഒാണ്‍ലെെനില്‍ സാധനങ്ങള്‍ ലഭിക്കുന്നത് പോലെ ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ മയക്ക് മരുന്നുകള്‍ കൊറിയറായി വീടുകളില്‍ എത്തും. ഒരു കുഞ്ഞ് പോലും അറിയില്ല എന്നതാണ് ഈ ഒാണ്‍ലെെന്‍ ലഹരി വ്യാപാരത്തിന്‍റെ പ്രത്യേകത. ഇടപാടുകാരെപ്പറ്റി യാതൊരു വിവരങ്ങളും വെളിപ്പെടുത്താതെ നടത്തുന്ന ഈ നിയമരഹിത പ്രവര്‍ത്തനത്തില്‍ കുറ്റവാളികള്‍ ആരെന്ന് കണ്ടെത്തുക എന്നത് അസാധ്യമാണ്.
വിശ്വസനീയതയുള്ള സൈറ്റുകള്‍ വഴി സാധനം വാങ്ങാനും, ആരില്‍ നിന്നാണ് വാങ്ങുന്നതെന്നോ കൈമാറി വരുന്നത് എങ്ങനെയെന്നോ ആരാണ് വാങ്ങുന്നതെന്നോ തിരിച്ചറിയാന്‍ കഴിയാറില്ല. സാധാരണ കൊറിയര്‍ പോലെ വരുന്നതിനാല്‍ സംശയിക്കാനും കഴിയില്ല. അതിനാല്‍ ഇങ്ങനെയുളള കുറ്റവാളികളെ കണ്ടെത്താനായി പോലീസ് വട്ടം കറങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ കേരള പോലീസിന്റെ സൈബര്‍ ഡോം ഇത് തിരിച്ചറിഞ്ഞതായും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഐ.ജി. മനോജ് എബ്രഹാം അറിയിച്ചിട്ടുണ്ട്.
വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണത്തിനും ഡാര്‍ക്ക്‌നെറ്റ് ഉപയോഗിക്കുന്നുണ്ട്. പല വിദേശരാജ്യങ്ങളിലും തോക്ക് പോലുള്ള ആയുധങ്ങള്‍ ഡാര്‍ക്ക്‌നെറ്റിലൂടെ വില്‍ക്കാറുണ്ട്. പല പാര്‍ട്‌സുകളായി കൊറിയറില്‍ വരുന്നതിനാല്‍ ഇത് തിരിച്ചറിയാന്‍ കഴിയാതെ പോകുകയാണ്. അഞ്ച് കോടിയോളം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുടെ ആക്സസ് ടോക്കണുകളും ഹാക്കര്‍മാര്‍ ഡാര്‍ക്ക്നെറ്റ് വഴി വില്‍പ്പനയ്ക്ക് വെച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. മൂന്ന് ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെ വിലയ്ക്കാണ് ഈ വിവരശേഖരം വില്‍പ്പനക്കായി വെച്ചിട്ടുളളത്. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് ഈ വിവരങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഫെയ്സ്ബുക്ക് ഹാക്കിങ് വഴി സ്വന്തമാക്കിയ ഡിജിറ്റല്‍ ടോക്കണുകള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാനും അത് ഉപയോഗിച്ച് ഐഡന്റിറ്റി തെഫ്റ്റ്, ഭീഷണി പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനും കുറ്റവാളികള്‍ക്ക് ഉപയോഗപ്പെടുത്തിയേക്കാം.
Post Your Comments