Latest NewsNattuvartha

കാറ്റിലും മഴയിലും കൃഷിനാശം; ലോണെടുത്ത് കൃഷിയിറക്കിയ കർഷകർ ദുരിതത്തിൽ

പാലൂർ, വടക്കൻ പാലൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം

പുലാമന്തോൾ: കാറ്റിലും മഴയിലും കൃഷിനാശം. പാലൂർ, വടക്കൻ പാലൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. പകുതിയിലധികം മൂപ്പെത്തിയ കുലകളുള്ള ആയിരത്തോളം വാഴകൾ പൊട്ടിവീണു.

വിവിധയിടങ്ങളിൽ പച്ചക്കറിയും കപ്പയും നശിച്ചിട്ടുണ്ട്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തുംചെയ്ത കൃഷി വിളവെടുക്കുന്നതിനു മുൻപ്‌ നശിച്ചത് കർഷകരെ ദുരിതത്തിലാക്കി.

കൃഷി നശിച്ച ഭൂരിഭാഗം പേരും ബാങ്കിൽനിന്ന് ലോണെടുത്തും മറ്റുമാണ് കൃഷിയിറക്കിയത്. കാറ്റും മഴയും കനത്ത നാശം വിതച്ച സ്ഥലങ്ങൾ കൃഷിഭവൻ അധികൃതർ സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button