Latest NewsUSA

പഴങ്ങള്‍ കഴിച്ച് ‘പൂസായ’ പക്ഷിക്കൂട്ടം അമേരിക്കയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു: മുന്നറിയിപ്പ് നല്‍കി പോലീസ്

പഴങ്ങളില്‍ നേരത്തേ പുളിപ്പ് വരുന്നതാണ് പക്ഷികളുടെ ഈ അവസ്ഥയ്ക്ക് കാരണം

മിനസോട്ട: പഴം കഴിച്ച് മത്തു പിടിച്ച് പക്ഷികള്‍ അമേരിക്കയിലെ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് പക്ഷികള്‍ മൂലം ജനങ്ങള്‍ വലഞ്ഞത്. പഴങ്ങള്‍ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ വാഹനങ്ങളിലും വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന നിരവധി സംഭവങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത. ഇതേ തുടര്‍ന്ന് നഗരത്തില്‍ ക്രമരഹിതമായി പറക്കുന്നുവെന്നും അവ വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി.

പഴങ്ങളില്‍ നേരത്തേ പുളിപ്പ് വരുന്നതാണ് പക്ഷികളുടെ ഈ അവസ്ഥയ്ക്ക് കാരണം. ഇത്തരം പഴങ്ങളില്‍ എഥനോള്‍ ഉത്പാദിപ്പിക്കപ്പെടുകയും പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും, അവ കഴിച്ച പക്ഷികള്‍ക്ക് നിലതെറ്റുകയും ചെയ്യുന്നു. ചെറിയ പക്ഷികളിലാണ് ഇത് കൂടുതലും കാണുന്ന്ത്. പരായം ചെന്ന പക്ഷികളുടെ കരളുകള്‍ക്ക്് ടോക്‌സിനുകള്‍ വേര്‍തിരിച്ചെടുക്കാനുള്ള കഴിവ് ഇവയുടേതിന് ഉണ്ടാകില്ല. അതേസമയം സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button