
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്നു. രൂപയുടെ എക്കാലത്തേയും ഏറ്റവും താഴ്ന്ന നിരക്കാണിത്. രണ്ടുദിവസം മുമ്പ് ഡോളറിനെതിരെ വിനിമയമൂല്യം 73 രൂപ കടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇടിവിൽനിന്ന് രൂപയ്ക്ക് കരകയറാനാകുന്നില്ല. റെക്കോർഡുകൾ ഭേദിച്ച് പിന്നെയും താഴേക്കാണ് പോകുന്നത്.
Post Your Comments