
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനം ഡിസംബർ 9 ന്. ഇന്നലെയാണ് വിമാനത്താവളത്തിന് ലൈസൻസ് അനുവദിച്ചത്. 3050 മീറ്റർ റൺവേ 4000 മീറ്ററാക്കാനുള്ള നടപടി ആരംഭിച്ചു. 24 ചെക്ക് ഇൻ കൗണ്ടറുകളും 32 ഇമിഗ്രേഷൻ കൗണ്ടറുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്
ആഭ്യന്തര, ഉഡാന്‍ സര്‍വീസുകള്‍ നവംബര്‍ മുതല്‍ നടത്തുന്നതിനുള്ള സാങ്കേതിക അനുമതി നേരത്തെ ലഭിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. അത് ഒക്ടോബറില്‍ തന്നെ ലഭ്യമാകുമെന്നാണ് വിവരം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റ(ഐഎല്‍എസ്)ത്തിന്റെ കാലിബ്രേഷന്‍ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലും നേരത്തെ നടന്നിരുന്നു.
Post Your Comments