ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്തായി ആദ്യമായി പുതിയ “ചന്ദ്രനെ’ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ -1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നാസയുടെ ഹബ്ബിള്‍ ബഹിരാകാശ ടെലസ്കോപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. നെപ്റ്റ്യൂണിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹത്തിന് മാതൃഗ്രഹത്തെക്കാള് പത്തിരട്ടി ഭാരമുണ്ട്.
എന്നാല്‍ ഭൂമിയും ചന്ദ്രനുമായുള്ള ഭാരത്തിന്റെ അനുപാതം (1.2 %) ഇതുമൊരു ഉപഗ്രഹമെന്നു സാധൂകരിക്കുന്നു. വിദൂര ഗ്രഹവ്യൂഹത്തെ കുറിച്ചു മനസ്സിലാക്കാന്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു. വാതകങ്ങള്‍ നിറഞ്ഞ ഈ ഉപഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ലെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു
Post Your Comments