Latest NewsInternational

യു എസിന്റെ കരുതലില്ലാതെ സൗദിയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ചപോലും സൗദി അറേബ്യയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ്

വിവാദപരാമര്‍ശവുമായി വീണ്ടും ട്രംപ്. യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ചപോലും സൗദി അറേബ്യയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചത്. യു.എസില്‍ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഇത്തരം ഒരു പരാമര്‍ശം. യു.എസ്. സൈന്യത്തിന്റെ പിന്തുണയില്ലാതെ സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന് അധികാരത്തില്‍ തുടരാനാവില്ലെന്നും സമ്പന്നരാഷ്ട്രങ്ങള്‍ക്കും യു.എസ്. സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും അവരില്‍നിന്ന് തിരിച്ച് തങ്ങള്‍ക്ക് ഗുണമൊന്നും ലഭിക്കറില്ല ഉദ്ദേശ്യത്തിലായിരുന്നു സൗദിക്കുനേരെയുള്ള ട്രംപിന്റെ പരാമര്‍ശം.

സഖ്യ-സൗഹൃദ രാജ്യങ്ങള്‍ക്ക് തങ്ങള്‍ നല്‍കുന്ന അതേസുരക്ഷ അവര്‍ തിരിച്ചും നല്‍കേണ്ടതുണ്ടെന്നും യു.എസ്. സമ്പദ്‌വ്യവസ്ഥയില്‍നിന്നും ഇതിനായി കുറേ പണം ചോര്‍ന്നുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ രാജാവിനെയും ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷ നല്‍കുകയാണ്. ഞങ്ങളെക്കൂടാതെ രണ്ടാഴ്ചപോലും നിങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന സൈനികസുരക്ഷയ്ക്കായി നിങ്ങള്‍ പണം നല്‍കേണ്ടിവരും -ട്രംപ് വ്യക്തമാക്കി.

എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് ഇതുവരെ സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല. സൗദി എണ്ണവില വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ട്രംപിന്റെ വിവാദപരാമര്‍ശം. ആഗോളവിപണിയില്‍ എണ്ണവിലയുയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളുടെയും സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. എണ്ണവില കുറയ്ക്കാന്‍ സൗദിയോടും ഒപെക് രാജ്യങ്ങളോടും ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ അതിനു തയ്യാറായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button