ന്യൂഡല്‍ഹി : ആര്‍എസ്എസ പോലുള്ള കേഡര്‍ സംവിധാനം കോണ്‍ഗ്രസില്‍ കൊണ്ടു വരാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കുക എന്നതാണ് ആര്‍എസ്എസ് കേഡര്‍ സംവിധാനത്തിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കേഡര്‍ സമ്പ്രദായത്തിന്റേയും ഭാഗമല്ലാത്തതില്‍ കോണ്‍ഗ്രസ് സന്തുഷ്ടരാണ്. ഇന്ത്യിലെ മുഴുവന്‍ ജനങ്ങളുടേയും ഭാവനയെ അടച്ചു പൂട്ടുകയാണ് ആര്‍എസ്എസ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ഏറ്റെടുക്കുക എന്നതാണ് ആര്‍എസ്എസിന്റെ ആശയം. എന്നാല്‍ സ്ഥാപനങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഭാഗമല്ല എന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നതായും രാഹുല്‍ പറഞ്ഞു.
Post Your Comments