
പട്ന: സർക്കാരിന്റെ പ്രധാനപ്പെട്ട യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം. ബിഹാറിലെ ഉദ്യോഗസ്ഥർക്കായി മൊബൈല്‍ ഫോണുകള്‍ വിലക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആമിര്‍ സുബാനി പുറത്തിറക്കി.
മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡെവലപ്മെന്റ് കമ്മീഷണര്‍, മറ്റ് സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അധ്യക്ഷത വഹിക്കുന്ന യോഗങ്ങളിലാണ് ഉദ്യോഗസ്ഥരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളത്. ഇത്തരം യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments