കൊച്ചി: കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ഇന്ധനവിലയില്‍ കുറവ് വരുത്തിയതോട് കൂടി സംസ്ഥാനത്തെ പമ്പുകളിലെ മീറ്ററില്‍ ഇന്ധനവിലയില്‍ ഇടിവ് വരുത്തിയ പുതുക്കിയ മീറ്റര്‍ റീഡിങ്ങ് നിലവില്‍ വന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും എണ്ണക്കന്പനികള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിരക്ക് നിലവില്‍ വന്നിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 83.50 രൂപയും ഡീസലിന് 76.85 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.83 രൂപയിലേക്കു താഴ്ന്നപ്പോള്‍ ഡീസല്‍ വില 78.11 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 83.75 രൂപയും ഡീസല്‍ വില 77.11 രൂപയുമാണ്. കേന്ദ്രം ഇളവ് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനസര്‍ക്കാര്‍ നികുതിയില്‍ മാറ്റം വരുത്തില്ല എന്ന് ധനമന്ത്രി നയം വ്യക്തമാക്കിയിരുന്നു.
Post Your Comments