ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.3 അടിയായി. സെക്കന്‍ഡില്‍ 7000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1620 ഘനയടി വെള്ളം തമിഴ്നാട് ഒഴുക്കിക്കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് കൂടുതല്‍ ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്താന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തിന് കളക്ടറേറ്റില്‍ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
എന്നാൽ അപകടങ്ങൾ ഒഴിവാക്കാനായി കുറഞ്ഞ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. മലമ്പുഴ, കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
Post Your Comments