അഗളി: ബഹറൈനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി കൊല്ലപ്പെട്ടു. മനാമയിൽ കിങ് ഫൈസൽ ഹൈവേയിലാണ് അപകടമുണ്ടായത്. അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസിൽ മുത്തുസ്വാമി ചെട്ടിയാരുടെ മകൻ എം.ജി.രാജൻ (55) ആണു മരിച്ചത്. രാജൻ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റതിനെ തുടർന്ന് രാജനെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മകൾ പ്രിജി പരുക്കുകളോടെ ആശുപത്രിയിലാണ്. 28 വർഷമായി ബഹ്റൈനിലുള്ള രാജൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഇന്ന് അട്ടപ്പാടിയിലെത്തിക്കും. സംസ്കാരം നാളെ. ഭാര്യ: പത്മാവതി, മറ്റു മക്കൾ: ജിജി, ഷിജി.
Post Your Comments