കൊച്ചി: വ്യവസായ വകുപ്പില്‍ വീണ്ടും ചിറ്റപ്പന്‍ നിയമനങ്ങള്‍ക്ക് നീക്കം എന്ന് ഫെയ്‌സ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് തലക്കെട്ട് നല്‍കിയാണ് വി. ടി. ബല്‍റാം ഈ വിഷയം പങ്കുവെച്ചിരിക്കുന്നത്. സംസ്ഥാന വികസന കോര്‍പ്പറേഷനില്‍ ഒഴിവുളള പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ വകുപ്പിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുളള പത്രപരസ്യത്തിനെ വിമര്‍ശിച്ച് കൊണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ എഫ് . ബി പോസ്റ്റാണ് ബല്‍റാം വ്യവസായ വകുപ്പിലെ ഈ നിയമനങ്ങളില്‍ ഉള്ളുകളിയുണ്ട് എന്ന് ആരോപിച്ച്, വ്യവസായ വകുപ്പില്‍ വീണ്ടും ചിറ്റപ്പന്‍ നിയമനങ്ങള്‍ക്ക് നീക്കം എന്ന തലക്കെട്ടോടെ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പബ്ലിക്ക് റിലേഷന്‍ വകുപ്പിലേക്ക് നിയമനം നടത്തുമ്പോള്‍ കുറഞ്ഞപക്ഷം എഴുത്ത് കുത്ത് അറിയാവുന്ന ഒരാളെയാണ് നിയമിക്കേണ്ടത്, എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ജേര്‍ണലിസം യോഗ്യതയോ മറ്റുളളവയോ പത്രപരസ്യത്തില്‍ കണ്ടില്ലെന്നും ഇത് മറ്റാര്‍ക്കോ വേണ്ടി മുന്‍കൂട്ടി തീരുമാനിച്ച് ഉണ്ടാക്കിയ യോഗ്യതകള്‍ ആണ് പരസ്യത്തില്‍ ദൃശ്യമാകുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/vtbalram/posts/10156132796784139
Post Your Comments