പാരീസ്: ഇന്റർപോൾ മേധാവിയെ കാണാതായി. കഴിഞ്ഞ മാസം ചൈനയിലേക്കു പോയ മെങ് ഹോങ്വെയെ ആണ് കാണാതായത്. സംഭവത്തിൽ മെങിന്റെ ഭാര്യ ലയണ്‍ പോലീസിന് പരാതി നൽകി. ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഫ്രഞ്ച് റേഡിയോ യൂറോപ്-1 ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഫ്രാൻസിലെ ലിയോണിൽ താമസിക്കുന്ന മെങ് സെപ്റ്റംബർ 29നാണ് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി കൂടിയാണ് മെങ്. 2016ലാണ് ഇന്റർപോളിന്റെ തലപ്പത്ത് എത്തുന്നത്. നാല് വർഷമാണ് മേധാവിയുടെ കാലാവധി
Post Your Comments