ഇടുക്കി : ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്ന കാര്യത്തില്‍ കെഎസ്ഇബി അധികൃതര്‍ ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ അലോചിക്കും.
ഇന്ന് വൈകിട്ട് നാലിന് ഇടുക്കി ഡാമിന്റെ ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറക്കുമെന്നും 50 ക്യുമെക്സ് വെള്ളം തുറന്നുവിടുമെന്നും രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം പീന്നീട് മാറ്റുകയായിരുന്നു.
അറിയിച്ചു. മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി ഡാം ഇന്ന് തുറക്കാന്‍ തീരുമാനിച്ചിരുന്നത്. ഡാം തുറക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇടുക്കിയില്‍ രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയാണ്. പൂര്‍ണ സംഭരണശേഷി 2403അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.5 അടിയായി. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ സംഭരണശേഷി.
അയേസമയം മഴ ശക്തമായതോടെ സംസ്ഥാനത്ത് ചെറിയ ഡാമുകള്‍ പലതും തുറന്നു.
Post Your Comments