ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്തുള്ള ആദ്യത്തെ ‘ചന്ദ്രനെ’ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെയുള്ള കെപ്ലര്‍ -1625ബി എന്ന ഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുകയാണ് ഈ ഉപഗ്രഹം. പൂര്‍ണമായി ഉറപ്പിക്കാനായിട്ടില്ലെങ്കിലും തെളിവുകള്‍ വിശ്വസനീയമാണെന്നി പഠനത്തിനു നേതൃത്വം നല്‍കിയ കൊളംബിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹത്തിന് അതിന്റെ മാതൃഗ്രഹത്തിന്റെ ഏതാണ്ട് 1.5% ഭാരമുണ്ട്. ഭൂമിയും ചന്ദ്രനുമായുള്ള ഭാരത്തിന്റെ അനുപാതം (1.2 %) ഇതുമൊരു ഉപഗ്രഹമെന്നു സാധൂകരിക്കുന്നു. പാറകള്‍ നിറഞ്ഞ നമ്മുടെ ചന്ദ്രനില്‍നിന്നു വിരുദ്ധമായി വാതകങ്ങളാണ് പുതിയ ചന്ദ്രനിലും കെപ്ലര്‍- 1625ബി ഗ്രഹത്തിലുമുള്ളത്. അതിനാല്‍ ജീവന്റെ സാന്നിധ്യത്തിന് സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments